വത്തിക്കാന്‍ ആര്‍ക്കൈവ്‌സ് സ്‌കോളേഴ്‌സിനായി ജൂണ്‍ ഒന്നുമുതല്‍ തുറന്നുകൊടുക്കും

വത്തിക്കാന്‍ സിറ്റി: ലോക്ക് ഡൗണിന് ശേഷം വത്തിക്കാന്‍ അപ്പസ്‌തോലിക് ആര്‍ക്കൈവ് ഗവേഷണപഠിതാക്കള്‍ക്കായി ജൂണ്‍ ഒന്നിന് തുറന്നുകൊടുക്കും. റിക്കോര്‍ഡ് ഓഫീസ് നാല് ആഴ്ചത്തേക്ക് തുറന്നുകൊടുക്കും. എന്നാല്‍ വേനലവധിക്കാലത്തെ തുടര്‍ന്ന് ഓഗസ്റ്റ് 30 ന് വീണ്ടും അടച്ചിടുകയും ചെയ്യും. നിലവിലെ സാഹചര്യത്തില്‍ 15 പേര്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ.

വത്തിക്കാന്‍ അപ്പസ്‌തോലിക് ആര്‍ക്കൈവ് ഔദ്യോഗികമായി അറിയപ്പെടുന്നത് സീക്രട്ട് ആര്‍ക്കൈവ് എന്ന പേരിലാണ്. 1881 മുതല്‍ ഗവേഷകരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തുറന്നുകൊടുക്കാറുണ്ട്.