വത്തിക്കാന്‍ സിറ്റി: തെരുവു ചിത്രകാരിയായ അലീസിയ ബാബ്റോവ് വത്തിക്കാനോട് നഷ്ടപരിഹാരം ആവശ്യപ്പെടുന്നു. വത്തിക്കാന്റെ ഈസ്റ്റര്‍ സ്റ്റാമ്പില്‍ താന്‍ വരച്ച ചിത്രം തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഉപയോഗിച്ചുവെന്നാണ് ചിത്രകാരിയുടെ ആരോപണം.
1,30,000 യൂറോയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഹൃദയത്തിന്റെ രൂപത്തില്‍ പ്രത്യേകമായി രൂപകല്പന ചെയ്ത യേശുവിന്റെ ചിത്രമാണ് വത്തിക്കാന്‍ ഈസ്റ്റര്‍ സ്റ്റാമ്പില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഇത് താന്‍ 2019 ല്‍ വരച്ച ചിത്രമാണെന്നാണ് അലീസിയായുടെ ആരോപണം. വത്തിക്കാനോട് വ്യക്തിപരമായി തനിക്ക് എതിര്‍പ്പില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.