വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ബാങ്ക് മുന്‍ പ്രസിഡന്റിന് സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ ഒമ്പതുവര്‍ഷത്തെ തടവ്. വത്തിക്കാന്‍ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതനുസരിച്ച് എട്ടുവര്‍ഷം പതിനൊന്ന് മാസം ജയില്‍വാസം അനുഭവിക്കേണ്ടിവരും. 1989 മുതല്‍ 2009 വരെ വത്തിക്കാന്‍ ബാങ്കിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിരുന്ന ആഞ്ചെലോ കാലോയ എന്ന 81കാരനാണ് ജയില്‍ വാസം അനുഭവിക്കേണ്ടിവരുന്നത്. ഇദ്ദേഹത്തോടൊപ്പം അഭിഭാഷകന്‍ ഗബ്രിയേലെ ലൂയിസോ മകന്‍ എന്നിവര്‍ക്കും ജയില്‍വാസം അനുഭവിക്കേണ്ടിവരും.
2018 ല്‍ ആരംഭിച്ച വിചാരണയ്‌ക്കൊടുവിലാണ് ഇപ്പോള്‍ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.