വത്തിക്കാന്‍സിറ്റി: കോവിഡ് പകര്‍ച്ചവ്യാധിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് ഇനിയും ലോകം വിമുക്തമാകാത്ത സാഹചര്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ക്രിസ്തുമസ് തിരുക്കര്‍മ്മങ്ങളില്‍ ഇത്തവണ വിശ്വാസികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ല. കോവിഡ് തുടക്കം കുറിച്ച ആദ്യമാസങ്ങളില്‍ ആഘോഷിച്ച ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങളിലും വിശ്വാസികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചത്.
കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം പാപ്പയുടെ ഈസ്റ്റര്‍വാര- നോമ്പുകാല തിരുക്കര്‍മ്മങ്ങളിലെല്ലാം ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തിരുന്നു. ഡിസംബര്‍ 12 ന് ആഘോഷിക്കുന്ന ഗാഡ്വെലൂപ്പെ മാതാവിന്റെ തിരുനാളിലും ഡിസംബര്‍ എട്ടിലെ അമലോത്ഭവതിരുനാളിലും വിശ്വാസികള്‍ ഏറെയും പങ്കെടുത്തിരുന്നു.
ഡിസംബര്‍ എട്ടിന് പാപ്പ യാമപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം കൊടുക്കും.