വത്തിക്കാന്‍ സിറ്റി: റോമന്‍ കൂരിയായിലെ ഡിസിപ്ലിനറി കമ്മീഷന് ആദ്യമായി ഒരു അല്മായന്‍ പ്രസിഡന്റ്. ഫ്രാന്‍സിസ് മാര്‍പാപ്പ ചരിത്രം തിരുത്തി ഈ പദവിയിലേക്ക് നിയമിച്ചിരിക്കുന്നത് പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയിലെ റെക്ടര്‍ പ്രഫ. വിന്‍സെന്‍ഷ്യോ ബുനോമോയെയാണ്.
ഇദ്ദേഹത്തെ നേരത്തെ പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയിലെ റെക്ടറാക്കിക്കൊണ്ടും പാപ്പ ചരിത്രം രചിച്ചിരുന്നു. ആദ്യമായിട്ടായിരുന്നു ഒരു അല്മായന്‍ യൂണിവേഴ്‌സിറ്റിയുടെ റെക്ടറാകുന്നത്. ഇദ്ദേഹം റെക്ടറായതിന് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ ഇവിടം രണ്ടുതവണ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്റെ ജനറല്‍സെക്രട്ടറിയായി ഒരു അല്മായനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചേക്കും എന്ന അഭ്യൂഹങ്ങളും നിലവിലുണ്ട്.
1981 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് വത്തിക്കാന്‍ ഡിസിപ്ലിനറി കമ്മീഷന്‍ സ്ഥാപിച്ചത്.