മാര്‍പാപ്പ നിയമിച്ച ഇക്കോണമി കൗണ്‍സിലില്‍ ആറു വനിതകള്‍


വത്തിക്കാന്‍ സിറ്റി: ഇക്കോണമി കൗണ്‍സിലിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ പുതുതായി നിയമിച്ച അംഗങ്ങളില്‍ ആറു പേര്‍ വനിതകള്‍.

പതിമൂന്ന്‌പേര്‍ അടങ്ങുന്ന കൗണ്‍സിലിലാണ് പുതിയ നിയമനം. ബാങ്കിംങ്, ഫിനാന്‍സ്, അസെറ്റ് മാനേജ് മെന്റ് എന്നീ മേഖലകളില്‍ വിദഗ്ദരായ വ്യക്തികളാണ് ഇവര്‍.

വത്തിക്കാനിലെ സാമ്പത്തിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായി കൗണ്‍സില്‍ ഫോര്‍ദ ഇക്കോണമി 2014 ല്‍ ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആരംഭിച്ചത്.