വത്തിക്കാന്‍ ലൈബ്രറിക്ക് വനിതാ മേധാവിയും സാമ്പത്തികവിദഗ്ദയും

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ലൈബ്രറിയുടെ മേധാവിയായി ഡോ. റാഫെല്ല വിന്‍ചെന്തിയെയും സാമ്പത്തിക വിവര ബോര്‍ഡ് അംഗമായി പ്രഫ. അന്റോനില്ല ഷ്യാരോന്നയെയും ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നടത്തിയത്.വത്തിക്കാന്‍ ലൈബ്രറിയുടെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു ഡോ. റാഫെല്ല. പ്രഫ. അന്റോണില്ല സേക്രട്ട് ഹാര്‍ട്ട് കാത്തലിക് യൂണിവേഴ്‌സിറ്റിയിലെ പ്രഫസറാണ്.