വത്തിക്കാന്‍ മ്യൂസിയം മെയ് 3 മുതല്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കും

വത്തിക്കാന്‍ സിറ്റി. വത്തിക്കാന്‍ മ്യൂസിയവും ഗാര്‍ഡനും പൊതുജനങ്ങള്‍ക്കായി മെയ് മൂന്നുമുതല്‍ തുറന്നുകൊടുക്കും.വത്തിക്കാന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതാണ് ഇക്കാര്യം.

വര്‍ഷം തോറും ആറു മില്യന്‍ സന്ദര്‍ശകരെ സ്വീകരിക്കാറുണ്ടായിരുന്ന വത്തിക്കാന്‍ മ്യൂസിയം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മൂന്നാം തവണയാണ് അടച്ചിടുന്നത്. സന്ദര്‍ശകര്‍ നേരത്തെ തന്നെ ഓണ്‍ലൈന്‍ വഴിയായി ബുക്കിംങ് നടത്തിയിരിക്കണമെന്നും 20 പേരില്‍ കൂടുതല്‍ ഒരേ സമയം അനുവദിക്കുകയില്ലെന്നും നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യൂറോപ്പില്‍ ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 112,000 മരണങ്ങളാണ് ഇവിടെ ഇതിനകം നടന്നിട്ടുള്ളത്.