വത്തിക്കാന്‍ റേഡിയോയ്ക്ക് 90

ആഗോള കത്തോലിക്കാസഭയുടെ പ്രതിദ്ധ്വനിയായി മാറിയിരിക്കുന്ന വത്തിക്കാന്‍ റേഡിയോയ്ക്ക് 90 ാം വാര്‍ഷികം. 1931 ലാണ് വത്തിക്കാന്‍ റേഡിയോ ഉദ്ഘാടനം ചെയ്യപ്പെട്ടത്. സുവിശേഷപ്രഘോഷണത്തില്‍ പാപ്പായുടെ ഉപകരണമായി മാറിക്കൊണ്ട് ലോകത്തിനും പ്രപഞ്ചത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുക എന്നതായിരുന്നു ഇതിന്റെ ആരംഭലക്ഷ്യം.

ഇറ്റലിക്ക് വെളിയിലേക്ക് പാപ്പായുടെ ശബ്ദം ആദ്യമായി കടന്നുചെന്നത് വത്തിക്കാന്‍ റേഡിയോയിലൂടെയായിരുന്നു. ചെറിയ രീതിയില്‍ തുടങ്ങിയ വത്തിക്കാന്‍ റേഡിയോ പിന്നീട് ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും വളരെ പെട്ടെന്ന് വ്യാപിച്ചു. 1936 ല്‍ വത്തിക്കാന്‍ റേഡിയോ സ്‌റ്റേഷന്‍ ഇന്റര്‍നാഷനല്‍ ബ്രോഡ്കാസ്റ്റിംങ് യൂണിയനില്‍ അംഗമായി.