വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ഉദ്യോഗസ്ഥരുടെ മക്കള്‍ക്കുവേണ്ടിയുള്ള സ്പോര്‍ട് ക്യാമ്പിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം. ഇന്നലെ രാവിലെ ഒമ്പതു മണിക്കായിരുന്നു പാപ്പ അപ്രതീക്ഷിതമായി അവിടേയ്ക്ക് എത്തിയത്. ഹാളിലെ പ്ലേ ഏരിയ സന്ദര്‍ശിക്കുകയും ഓരോ കുട്ടികളെയും മേശയ്ക്കലെത്തി കുശലം ചോദിക്കുകയും ചെയ്തു.
പുതിയ സൗഹൃദങ്ങളുണ്ടാക്കണമെന്ന് പാപ്പ കുട്ടികളെ പ്രോത്സാഹിപ്പിച്ചു. ഏകദേശം ഒരു മണിക്കൂറോളം പാപ്പ അവിടെ ചെലവഴിച്ചു. ഹാപ്പിനസ് ആന്റ് ബിയാറ്റിറ്റിയൂഡ്സ് എന്നതാണ് ക്യാമ്പിന്റെ വിഷയം. ഡോണ്‍ബോസ്ക്കോയുടെ ഓറട്ടറി മോഡലാണ് ക്യാമ്പ് നടത്തുന്നത്.