‘കൊച്ചി: കെസിബിസി സോഷ്യൽ ഹാർമണി ആൻഡ് വിജിലൻസ് കമ്മീഷന്റെ നേതൃത്വത്തിൽ ‘അഭയ കേസ് വിചാരണയും വിധിയും അവലോകനം ‘എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാര്‍ നാളെ വൈകുന്നേരം മൂന്ന് മണിക്ക് സംഘടിപ്പിക്കുന്നു. ഹൈക്കോടതി മുന്‍ ജഡ്ജിയും കേരള ജുഡീഷ്യല്‍ അക്കാദമിയുടെ മുൻ ഡയറക്റുമായ ജസ്റ്റിസ് എബ്രഹാം മാത്യു വെബിനാര്‍ നയിക്കും.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കെസിബിസി ഐക്യ ജാഗ്രത കമ്മീഷൻന്റെ വാട്സ് ആപ്പ് നമ്പറിലേക്കു ( +917594900555 ) പേര്, സ്ഥലം, തൊഴിൽ തുടങ്ങിയ വിവരങ്ങൾ മെസേജ് അയച്ചു നല്‍കിയാല്‍ വെബിനാര്‍ ലിങ്ക് ലഭിക്കും.