വത്തിക്കാന്‍ സിറ്റി: ലോകമെങ്ങുമുള്ള ഇടവകകളില്‍ ഞായറാഴ്ചകള്‍ ദൈവവചനത്തിനായി നീക്കിവയ്ക്കണമെന്ന് വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഡിവൈന്‍ വര്‍ഷിപ്പ് ആന്റ് ഡിസിപ്ലിന്‍ ഓഫ് ദ സേക്രമെന്റിന്റെ ഓര്‍മ്മപ്പെടുത്തല്‍. കത്തോലിക്കര്‍ തീര്‍ച്ചയായും വിശുദ്ധ ഗ്രന്ഥത്തോട് ഭക്തിയും വണക്കവും ആചരിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും ഇതുസംബന്ധിച്ച കുറിപ്പില്‍ ഓര്‍മ്മപ്പെടുത്തുന്നു.
ഞായറാഴ്ച ദൈവവചനത്തിനായി നീക്കിവയ്ക്കണമെന്ന അപ്പസ്‌തോലിക തിരുവെഴുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ചത് കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 30 നായിരുന്നു. വിശുദ്ധ ജെറോമിന്റെ 1600 ാമത് മരണവാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു തിരുവചനഞായറിന്റെ സ്ഥാപനം. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സഭാ പണ്ഡിതനായ ജെറോമാണ് വിശുദ്ധ ഗ്രന്ഥത്തിന്റെ ലാറ്റിന്‍ പരിഭാഷ നിര്‍വഹിച്ചത്.