വത്തിക്കാന്‍ സിറ്റി: ലോക ദരിദ്ര ദിനം പ്രമാണിച്ച് നാളെ വത്തിക്കാന്‍ സൗജന്യമായി കോവിഡ് ടെസ്റ്റ് നടത്തും. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ദ ന്യൂ ഇവാഞ്ചലൈസേഷന്‍ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് റിനോയാണ് ഇക്കാര്യം അറിയിച്ചത് ലോക ദരിദ്ര ദിനം പ്രഖ്യാപിച്ചതിന്റെ നാലാം വാര്‍ഷികമാണ് നാളെ. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ദരിദ്രര്‍ക്കൊപ്പം പാപ്പയുടെ സദ്യ ഉണ്ടായിരിക്കുന്നതല്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് ഇത്.