വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ പുറപ്പെടുവിച്ച പുതിയ നാണയത്തില്‍ ചിത്രീകരിച്ചിരിക്കുന്നത് ഭൂമിയെ ഉദരത്തില്‍ വഹിച്ച് നില്ക്കുന്ന സ്ത്രീയുടെ ചിത്രം. ലോക ഭൗമദിനത്തിന്റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് 10 യൂറോയുടെ സില്‍വര്‍ നാണയം പുറത്തിറങ്ങിയിരിക്കുന്നത്. ഗര്‍ഭിണിയായ ഒരു സ്ത്രീ തന്റെ ഉദരത്തെ തലോടിക്കൊണ്ടു നില്ക്കുന്നതാണ് ചിത്രം. ഒരു ഗ്ലോബ് പോലെയാണ് അത് തോന്നിപ്പിക്കുന്നത.
, ഇറ്റാലിയന്‍ ശില്പിയും കത്തോലിക്കനുമായ ലൂജി ഓല്‍ഡിയാനിയാണ് നാണയം ഡിസൈന്‍ ചെയ്തിരി്ക്കുന്നത്. ഭൂമി ചെറുപ്പമാണ്. ഗര്‍ഭിണിയായ യുവതി ഭൂമിയെ കാത്തുസംരക്ഷിക്കുകയാണ്, ഒരു ചെറുപ്പക്കാരിയായ അമ്മയെപോലെ.. ശില്പി പറയുന്നു..