വത്തിക്കാന്‍ സിറ്റി: ആദ്യത്തെ വേള്‍ഡ് ഗ്രാന്റ് പേരന്റ്സ് ഡേ ജൂലൈ 25 ന് ആചരിക്കും. ഞാന്‍ എല്ലായ്പ്പോഴും നിന്നോടുകൂടെയുണ്ടായിരിക്കും എന്ന തിരുവചനമാണ് ഈ വര്‍ഷത്തെ പ്രമേയം. വല്യപ്പന്മാര്ക്കും വല്യമ്മച്ചിമാര്‍ക്കും പ്രായം ചെന്നവര്ക്കുമായിട്ടാണ് ഈ ദിനാചരണം സമര്‍പ്പിച്ചിരിക്കുന്നത്. ഇത്തരമൊരു ദിനാചരണത്തെക്കുറിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായി ലോകത്തെ അറിയിച്ചത് 2021 ജനുവരി 31 നായിരുന്നു.