ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഇന്ന് മാര്‍പാപ്പയോടൊപ്പം ജപമാല ചൊല്ലി പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രാര്‍ത്ഥിക്കുന്നു

വത്തിക്കാന്‍ സിറ്റി: ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയിരിക്കുന്ന പകര്‍ച്ച വ്യാധികള്‍ക്കെതിരെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി ഫ്രാന്‍സിസ് മാര്‍്പാപ്പ ഇന്ന് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നു. പാപ്പയുടെ പ്രാര്‍ത്ഥന ലൈവ് സ്ട്രീമിങ്ങിലൂടെ സംപ്രേഷണം ചെയ്യും.

മെക്‌സിക്കോയിലെ ഗ്വാഡലൂപ്പെ, ഫാത്തിമ, ലൂര്‍ദ്, നൈജീരിയായിലെ നാഷനല്‍ പില്‍ഗ്രിമേജ് സെന്റര്‍, വാല്‍സിംങ്ഹാം ഇംഗ്ലണ്ട്‌സ ഔര്‍ ലേഡി ഓഫ് പോംപി എന്നിങ്ങനെയുള്ള പ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ പാപ്പയ്‌ക്കൊപ്പം പങ്കെടുക്കും. റോമിലെപ്രാദേശിക സമയം വൈകുന്നേരം 5.30 നും ഇന്ത്യന്‍ സമയം രാത്രി ഒമ്പതുമണിക്കും ആയിരിക്കും പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥനയില്‍ ലോകത്തിലെ വിവിധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളും പങ്കെടുക്കും. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ് ഗ്രോട്ടോയിലാണ് പാപ്പ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നത്.

1902- 1905 നും ഇടയിലാണ് വത്തിക്കാന്‍ ഗാര്‍ഡനിലെ ഗ്രോട്ടോയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്.ലിയോ പതിമൂന്നാമന്‍ പാപ്പയുടെകാലത്ത് നിര്‍മ്മാണം തുടങ്ങിയെങ്കിലും ഉദ്ഘാടനം ചെയ്തത് പിന്‍ഗാമിയായ പിയൂസ് പത്താമനായിരുന്നു.