നാളെ ലോക മിഷന്‍ ഞായര്‍; കൂടുതല്‍ പ്രാര്‍ത്ഥനയും സാമ്പത്തിക സഹായവുമായി കത്തോലിക്കര്‍ സഹകരിക്കണമെന്ന് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: ലോകവ്യാപകമായി കൊറോണ വൈറസ് പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ കത്തോലിക്കരും കൂടുതലായി പ്രാര്‍ത്ഥിക്കണമെന്നും സാമ്പത്തികസഹായം നല്കി സഹകരിക്കണമെന്നും വത്തിക്കാന്‍ അഭ്യര്‍ത്ഥിച്ചു. നാളെയാണ് ഈ വര്‍ഷത്തെ ലോക മിഷന്‍ ഞായര്‍.

പകര്‍ച്ചവ്യാധിയുടെ ഇക്കാലത്ത് ലോകത്തിലെ ചില ദേവാലയങ്ങള്‍ ഇപ്പോഴും അടഞ്ഞുകിടക്കുന്നു. ചില ദേവാലയങ്ങളില്‍ പരിമിതമായ ആളുകള്‍ക്ക് മാത്രമേ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അനുവാദമുളളൂ. ചിലയിടങ്ങളില്‍ ഓണ്‍ലൈന്‍ കുര്‍ബാനകളില്‍ മാത്രം പങ്കെടുക്കാനേ സൗകര്യമുള്ളൂ. ഇങ്ങനെ വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ദൈവത്തില്‍ കൂടുതലായി ആശ്രയിക്കാനും ശരണം വയ്ക്കാനും നാം മുമ്പ് എന്നത്തെക്കാളും അധികമായി ബോധവാന്മാരാകേണ്ടതുണ്ട്.പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയുടെ സെക്രട്ടറി ജനറല്‍ ഫാ. നോവാക്ക് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

നാം എവിടെയായിരുന്നാലും നമ്മുടെ ജീവിതാവസ്ഥ എന്തായിരുന്നാലും നാം ഇപ്പോള്‍ നമ്മുടെ സഭയ്ക്കുവേണ്ടി നിരന്തരമായി പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു, എല്ലാ ജനങ്ങളുടെയും ഹൃദയങ്ങളില്‍ സുവിശേഷം എത്തിച്ചേരുന്നതിന് വേണ്ടി..അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇതാ ഞാന്‍ എന്നെ അയച്ചാലും എന്നതാണ് ഈ വര്‍ഷത്തെ മിഷന്‍ ഞായര്‍ പ്രമേയം.