ലോക യുവജനസംഗമത്തിന് പോര്‍ച്ചുഗലില്‍ ഒരുക്കങ്ങള്‍ പുനരാരംഭിച്ചു

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുടങ്ങിപ്പോയ ലോക യുവജനസംഗമത്തിനുള്ള ഒരുക്കങ്ങള്‍ പുനരാരംഭിച്ചു. സെപ്തം ബര്‍ അഞ്ചു മുതല്ക്കാണ് ഒരുക്കങ്ങള്‍ പുനരാരംഭിച്ചത്. പനാമസിറ്റിയില്‍ 2019 ല്‍ ,സമാപിച്ച ലോകയുവജനസംഗമത്തിലാണ് അടുത്ത സംഗമം പോര്‍ച്ചുഗലില്‍ ആയിരിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചത്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മതവിശ്വാസികളായ ചെറുപ്പക്കാരുളളത് പോര്‍ച്ചുഗല്ലിലാണെന്നാണ് 2018 ലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. വിശുദ്ധ കുര്‍ബാനയിലുളള പങ്കാളിത്തത്തിലും ഇവര്‍ മുമ്പന്തിയില്‍ തന്നെ.

ഏഴുലക്ഷത്തോളം യുവജനങ്ങളാണ് പനാമയിലെ യുവജനസംഗമത്തില്‍ പങ്കെടുത്തത്. ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴാണ് ലോകയുവജനസംഗമം സംഘടിപ്പിക്കുന്നത്. 1985 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഇത് ആരംഭിച്ചത്. മേരി തിടുക്കത്തില്‍ എണീറ്റു യാത്ര പുറപ്പെട്ടു എന്നതാണ് അടുത്ത സംഗമത്തിന്‌റെ വിഷയം. 2022 ലാണ് സംഗമം നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ 2023 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്.