ലോകത്തിലെ ഏറ്റവും പ്രായമുള്ള ബിഷപ് വിടവാങ്ങി

സ്‌പെയ്ന്‍: ലോകത്തിലെ ഏറ്റവും പ്രായമുള്ള ബിഷപ് വിടവാങ്ങി. ബിഷപ് ഡാമിയന്‍ ബോറൗ ആണ് കഴിഞ്ഞദിവസം ദിവംഗതനായത്. 104 വയസായിരുന്നു. ചിലിയന്‍ ബിഷപ് ബെര്‍നാര്‍ഡിനോ പിനേറ കോവിഡ് ബാധിച്ച് മരണമടഞ്ഞതിന് ശേഷം ബിഷപ് ഡാമിയനായിരുന്നു ലോകത്തിലെ ഏറ്റവും പ്രായമുള്ള ബിഷപ്. ഫെബ്രുവരിയിലായിരുന്നു ഇദ്ദേഹത്തിന്റെ 104 ാം പിറന്നാള്‍. അന്നാണ് അവസാനമായി പൊതുചടങ്ങില്‍ പങ്കെടുത്തത്. അതിന് ശേഷം ആരോഗ്യം ക്ഷയിച്ചുതുടങ്ങുകയായിരുന്നുവെന്ന് ബന്ധപ്പെട്ട വൃന്തങ്ങള്‍ അറിയിച്ചു.

നാളെയാണ് സംസ്‌കാരം.