ദിവ്യബലിയര്‍പ്പണം കഴിഞ്ഞെത്തിയ വൈദികനെ വെടിവച്ചു കൊന്നു


വെനിസ്വേല: ഏതാനും ഇടവകക്കാര്‍ക്കുവേണ്ടി ദിവ്യബലി അര്‍പ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ വൈദികന്‍ വെടിയേറ്റ് മരിച്ചു. 39 കാരനായ ഫാ. ജോസ് മാനുവല്‍ ഡി ജീസസ് ഫെറേറിയയാണ് വെടിയേറ്റ് മരിച്ചത്. അപ്പാര്‍ട്ട്‌മെന്റിലെ മോഷണശ്രമത്തിനിടയില്‍ മോഷ്ടാക്കള്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ദിവ്യബലി അര്‍പ്പിച്ചതിന് ശേഷം ഇടവകക്കാരോട് യാത്ര പറഞ്ഞ് അപ്പാര്‍ട്ട്‌മെന്റിലേക്ക് പ്രവേശിച്ച ഉടനെ മോഷ്ടാക്കള്‍ എത്തിച്ചേരുകയായിരുന്നു. ഭവനഭേദനം തടയുന്നതിനിടയില്‍ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു.

കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അദ്ദേഹം ലോക്കല്‍ സ്‌റ്റേഷനുകളിലും എഫ് എം റേഡിയോ സ്‌റ്റേഷനിലും തുടര്‍ച്ചയായി ദിവ്യബലി അര്‍പ്പിക്കുന്നുണ്ടായിരുന്നു. 1980 നവംബര്‍ 25 ന് ജനിച്ച അദ്ദേഹം 2009 ഡിസംബര്‍ 19 നാണ് വൈദികനായത്.